മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് തട്ടിപ്പ്: പരാതിപ്രളയം

കാക്കനാട്  ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് സ്ഥാപന ഉടമകളായ പി.കെ  ആശ,സാന്ദ്ര,മിന്റുമാണി എന്നിവർക്കെതിരെ പരാതി പ്രളയം.

author-image
Shyam Kopparambil
New Update
WhatsApp Image 2025-07-02 at 5.53.08 PM-1

തൃക്കാക്കര: കാക്കനാട്  ഫ്ലാറ്റ് പണയത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് സ്ഥാപന ഉടമകളായ പി.കെ  ആശ,സാന്ദ്ര,മിന്റുമാണി എന്നിവർക്കെതിരെ പരാതി പ്രളയം. ഇന്നലെ മാത്രം കാക്കനാട് ഇൻഫോപാർക്ക് സ്റ്റേഷനുകളിൽ ഒരുകോടിയിലേറെ കബളിപ്പിച്ചെന്ന പരാതിയിൽ കേസ് എടുത്തു.മിന്റുമാണിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ് ചെയ്തിരുന്നു.ഇതിനിടെ  കേസിലെ പ്രധാന പ്രതി പി.കെ  ആശ എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ ചികിത്സയിലാണ്,

# ഇനിയും പരാതിക്കാർ ഏറെ

 മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് സ്ഥാപന ഉടമകളായ പി.കെ  ആശ,സാന്ദ്ര,മിന്റുമാണി എന്നിവർക്കെതിരെ പരാതി കൊടുക്കാൻ തൃക്കാക്കര - ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനുകളിലായി പരാതിക്കാരുടെ പ്രളയം.പരാതിക്കാരുടെ  മൊഴിയെടുത്തത് പോലീസ് ഉദ്യോഗസ്ഥരും വലഞ്ഞു.സമാന രീതിയിലുള്ള പരാതിക്കാരെ ഉൾപ്പെടുത്തി  എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്.സിവിൽ സ്വഭാവമുള്ള പരാതിക്കാരോട് കോടതിയെ സമീപിക്കാൻ പോലീസ് നിർദേശിച്ചു.ഇത്തരത്തിൽ പരാതികൾ അൻപതിലേറെ ഉണ്ടായേക്കും.

#  ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ

മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന് വാടകക്കും,പണയത്തിനുമായി കൊടുത്ത ഫ്ലാറ്റ് ഉടമകൾ പ്രതിസന്ധിയിൽ, ഫ്ലാറ്റിൽ താമസിക്കുന്നവരെ ഇറക്കിവിടാൻ സാധിക്കാത്ത അവസ്ഥയിലാണ്.ഇവരുടെ തട്ടിപ്പ് പുറത്തായതോടെ ഫ്ലാറ്റ് ഉടമകൾ താമസക്കാരെ ഒഴിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. പലരും ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് പതിക്കുകയും ചെയ്തു.

 
# തട്ടിപ്പ് ബാംഗ്ലൂരിലേക്ക്

ജില്ലയിൽ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണവുമായി ബാംഗ്ലൂരിലേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.ഇവർ ഇതിനായി ബാംഗ്ലൂരിൽ ഓഫീസ്‌  
എടുത്തിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ പോലീസ് പ്രതികളിൽ ഒരാളായ മിന്റുമാണിയെ പിടികൂടിയതോടെ ഇവർ സംസ്ഥാനം വിടാനുള്ള നീക്കം പാളി

 
# തട്ടിപ്പിന്റെ രീതി

മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് എന്ന സ്ഥാപനത്തിൻ്റെ പേരിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഫ്ലാറ്റുകൾ.അപ്പാർട്ട്മെന്റ്  എന്നിവ ചെറിയ തുകക്ക് പണയത്തിനോ, വാടകക്കോ എടുക്കും, തുടർന്ന് അത് പണയത്തിന് നൽകും. ഒരു കെട്ടിടം കാണിച്ച്‌  ഒന്നിലേറെ പേർക്ക് പണയത്തിന് കൊടുത്തും സംഘം പണം തട്ടിയിട്ടുണ്ട്‌. ചിലർക്ക് വാങ്ങിയ പണത്തിന്റെ ഒരുഭാഗം നൽകിയും കബളിപ്പിച്ചതായി പരാതിയിൽ പറയുന്നു. കാക്കനാട് നിലംപതിഞ്ഞിമുഗളിലെ അലയൻസ് ടെഡ്രോസിൽ 25 ഫ്ലാളാറ്റുകളും , വ്യവസായ മേഖലക്ക് സമീപത്തെ ശാന്തി ഹിൽവ്യൂവിൽ 22 ഫ്ലാളാറ്റുകളും,കാക്കനാട് പോലീസ് സ്റ്റേഷന് സമീപത്തെ ഗ്ലോബൽ അപ്പാർമെൻറ് അഞ്ചോളം വീടുകളും. വാഴക്കാലയിലെ നീര ഗ്യാലക്സി  എന്നിവ ഇവരുടെ കസ്റ്റഡിയിലുള്ള കെട്ടിടങ്ങളിൽ ചിലതുമാത്രം. തൃക്കാക്കരയിലും സമീപ പ്രദേശങ്ങളിലുമായി 200 ഓളം  ഫ്ലാറ്റുകളും, അപ്പാർട്മെന്റുകളും ഇവരുടെ കൈവശമുണ്ട്.

kochi