വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന എല്ലാവരും വിലയിരുത്തി ;കാന്തപുരം

വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം  വിരുദ്ധ പ്രസ്താവന എല്ലാ മനുഷ്യരും  വിലയിരുത്തിയെന്ന്   കേരള മുസ്ലിം  ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു .

author-image
Devina
New Update
kantham

കോഴിക്കോട്: വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം  വിരുദ്ധ പ്രസ്താവന എല്ലാ മനുഷ്യരും  വിലയിരുത്തിയെന്ന്   കേരള മുസ്ലിം  ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ പറഞ്ഞു .

ഇത്തരം പ്രസ്താവനകൾ  തദ്ദേശ തിരഞ്ഞെടുപ്പിലെകനത്ത പരാജയത്തിന് കാരണമായോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു .

 പരിശോധനയിൽ ഭാഗമാക്കുകയാണെങ്കിൽ തങ്ങളുടെ അഭിപ്രായം അപ്പോൾ അറിയിക്കുമെന്നും കാന്തപുരം വിശദീകരിച്ചു.

യെലഹങ്കയിൽ പാവപ്പെട്ടവരെ ബുൾഡോസർ ഉപയോഗിച്ചു കുടിയൊഴിപ്പിച്ച സംഭവത്തിൽ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

എത്രയും വേഗം വിഷയത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.