/kalakaumudi/media/media_files/2026/02/23/whats-2026-02-23-18-47-44.jpeg)
തൃക്കാക്കര: വികസിത കേരളമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ എല്ലാവരും കൈകോർക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മധ്യമേഖലയിൽ തുടക്കം കുറിച്ച് കാക്കനാട് ഭാരത മാതാ കോളേജിന് സമീപമുള്ള ഇൻഫ്രാ ഫ്യൂച്ചറയിൽ എൻ.ഡി.എ. എറണാകുളം റീജിയണൽ ഓഫിസ് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ പ്രാപ്‌തിയുള്ള ഒരു സർക്കാർ നിലവിൽ സംസ്ഥാനത്തില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി. സംസ്ഥാന അധ്യക്ഷനും എൻ.ഡി.എ. ചെയർമാനുമായ രാജീവ് ചന്ദ്രശേഖർ, എൻ.ഡി.എ. വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്‌ണൻ, ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. ട്വൻ്റി-20 ചെയർമാൻ സാബു ജേക്കബ്, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്,എം.എസ്.എം.ഇ. സെൽ ബി.ജെ.പി സംസ്ഥാന കൺവീനർ, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്.ഷൈജു, എം.എസ്.എംഇ. ബി.ജെ.പി സംസ്ഥാനകൺവീനർസി.വിസജിനി, ജില്ല ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.സജി,ശ്രീക്കുട്ടൻ തുണ്ടത്തിൽ,തുടങ്ങിയവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
