/kalakaumudi/media/media_files/2025/11/22/en-padmakumar-2025-11-22-13-07-11.jpg)
തിരുവനന്തപുരം: ശബരിമല സ്വർണമോഷണ കേസിൽ അറസ്റ്റിലായ പ്രതികളിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മീഷണറുമായ എൻ വാസുവിന് കട്ടിലും ഫാനും ഉൾപ്പെടെ അനുവദിച്ചപ്പോൾ മുൻ പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പടെ ബാക്കിയെല്ലാവരും സെല്ലുകളിൽ മറ്റ് തടവുകാർക്കൊപ്പമാണ് താമസം.
കൊട്ടാരക്കര സബ് ജയിലിലായിരുന്ന എൻ വാസു ഹൃദ്രോഗബാധിതനാണെന്നതിനാൽ ചികിത്സ നൽകണമെന്ന ഡോക്ടറുടെ നിർദേശപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു.
ഇവിടെ ആശുപത്രി സെല്ലിലാണ് 74 വയസ്സുള്ള വാസുവിനെ താമസിപ്പിച്ചിരിക്കുന്നത്..
ഡോക്ടർക്ക് പരിശോധിക്കാനും അവസരമുണ്ട്.എന്നാൽ വ്യാഴാഴ്ച അറസ്റ്റിലായ എ പത്മകുമാറും കേസിൽ മുൻപ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, ഡി സുധീഷ് കുമാർ, കെഎസ് ബൈജു, എന്നിവരും സ്‌പെഷ്യൽ ജയിലിലാണ്.
ഇവർ ഓരോരുത്തരും വെവ്വറേ സെല്ലിൽ മറ്റുതടവുകാർക്കൊപ്പമാണ് താമസം. പത്മകുമാറിന് മുൻ എംഎൽഎ എന്ന നിലയിൽ പ്രത്യേകം സൗകര്യം കൊടുക്കേണ്ടതുണ്ട്.
അതുകൊണ്ട് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ഉടൻ മാറ്റിയേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
