ശബരിമലയിൽ ഭക്തജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ശക്തമായ പരിശോധനനടപടികളുമായി എക്സൈസ് വകുപ്പ്

 ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത്  ഭക്തജനത്തിരക്ക് വളരെയധികം വർധിച്ച സാഹചര്യത്തിൽ നട തുറന്നത്   മുതല്‍ കർശനമായ പരിശോധന നടപടികളുമായി എക്സൈസ്  വകുപ്പ്  ശബരിമലയില്‍ സജീവമായി

author-image
Devina
New Update
sabarimala parishodhana

പത്തനംതിട്ട : ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത്  ഭക്തജനത്തിരക്ക് വളരെയധികം വർധിച്ച സാഹചര്യത്തിൽ നട തുറന്നത്   മുതല്‍ കർശനമായ പരിശോധന നടപടികളുമായി എക്സൈസ്  വകുപ്പ്  ശബരിമലയില്‍ സജീവമായി .

 മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബര്‍ 31 വരെ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും വകുപ്പ് നടത്തി.

ഇക്കാലയളവില്‍ 239 ഹോട്ടലുകള്‍/ വ്യാപാരസ്ഥാപനങ്ങള്‍ പരിശോധിക്കുകയും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 19 സംയുക്ത പരിശോധനകളും നടത്തി.

 അനധികൃത പുകയില ഉപയോഗ/വില്പനയുമായി ബന്ധപെട്ട് 895 കേസുകളും രജിസ്റ്റര്‍ ചെയ്തു; 12.4 കിലോ പുകയില, 10 ഗ്രാം കഞ്ചാവും പിടിച്ചു.

 1,79,000 രൂപ പിഴയും ഈടാക്കി. തുടര്‍ന്നുള്ള ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് പമ്പ എക്സൈസ് സി ഐ ശ്യാം കുമാര്‍ അറിയിച്ചു.