/kalakaumudi/media/media_files/2026/02/09/tourist-2026-02-09-14-23-48.jpg)
പോത്തൻകോട്: വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വിനോദയാത്രയ്ക്ക് അനുമതി നേടാനായി ടൂറിസ്റ്റ് ബസുകളുടെ ഉടമകൾ വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വളരെ വ്യാപകം .
ജോയിന്റ് ആർടിഒയുടെ അന്വേഷണ റിപ്പോർട്ട് ചന്തവിള ഗവൺമെന്റ് യുപിസ്‌കൂളിൽ വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ബസ് ഉടമ മറ്റു 2 സ്‌കൂളുകളിൽ കൂടി ഇതേ വ്യാജ സർട്ടിഫിക്കറ്റ് നൽകി വിനോദയാത്ര സംഘടിപ്പിച്ചെന്നും കണ്ടെത്തി.
ജനുവരി 21 ന് ചന്തവിള ഗവൺമെന്റ് യു.പിസ്‌കൂളിൽ നിന്നു വിനോദയാത്ര പോയി മടങ്ങിയ ടൂറിസ്റ്റ് ബസിൽ മോട്ടർവാഹനവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ചട്ടലംഘനങ്ങളും തട്ടിപ്പും കണ്ടെത്തിയത്.
ആറ്റിങ്ങൽ അസി.മോട്ടർവാഹന വകുപ്പ് ഇൻസ്‌പെക്ടർ ആർ.എസ്.ശങ്കറിന്റെ ഒപ്പും സീലും സംഘടിപ്പിച്ചു.
നിർമ്മിച്ച വ്യാജ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ആണ് സ്‌കൂളുകളിൽ ഹാജരാക്കിയതെന്നു കണ്ടെത്തി. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
