/kalakaumudi/media/media_files/2025/12/16/shangumukham-2025-12-16-15-29-47.jpg)
തിരുവനന്തപുരം: ശംഖുമുഖത്തെ തീര സംരക്ഷണത്തിന് വേണ്ടിയുള്ള കൃത്രിമ തീരം വിപുലീകരണം ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശക്തമായ തിരമാല കാരണം ആറാട്ട് മണ്ഡപം ഉൾപ്പെടെയുള്ള ഭാഗം നശീകരണത്തിന്റെ വക്കിലായിരുന്നു.
നിലവിൽ നാവികസേന ആഘോഷത്തിന് വേണ്ടി നിർമ്മിച്ച കൃത്രിമ തീരം തിരയിൽ നിന്ന് തീരത്തെ സംരക്ഷിക്കുന്നുവെന്ന വിലയിരുത്തലിലാണ് ബാക്കി ഭാഗത്ത് കൂടി നിർമ്മിക്കാൻ തീരുമാനിച്ചത്.
നേരത്തെ നിർമ്മിച്ച ഡയഫ്രം വാൾ മുതൽ ആറാട്ട് മണ്ഡപം കഴിയുന്നത് വരെയുള്ള ഭാഗത്താണ് നിർമ്മാണം.
മേജർ ഇറിഗേഷൻ വകുപ്പാണിതിന് മേൽനേട്ടം വഹിക്കുന്നത്. 14 കോടിപദ്ധതിയാണ് ചെലവ്.
ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
നഗരസഭയുടെ നേതൃത്വത്തിൽ ശംഖുമുഖത്ത് നിർമ്മിക്കുന്ന ഫുഡ് സ്ട്രീറ്റിന്റെ ഭാഗമായുള്ള 18 കടകളുടെ ജോലികൾ പൂർത്തിയായി ബാക്കിയുള്ള 84 കടകളുടെ സൗന്ദര്യവൽക്കരണം പുരോഗമിക്കുകയാണ്.
102 കച്ചവടക്കാരെയാണ് നഗരസഭ തിരഞ്ഞെടുത്തത്.
തീരത്ത് ആഴത്തിൽ കുഴിയെടുത്ത് കരിങ്കൽ പാകും.
തിരവന്ന് അടിച്ചാലും ഇളകാത്ത രീതിയിലാണിത്. തുടർന്ന് ജിയോ ബഅഗുകൾ സ്ഥാപിക്കും. ഇത് കഴിഞ്ഞാണ് മണൽ നിരത്തുന്നത്.
ഇത് വഴി തീരത്ത് അടിക്കുന്ന തിരമാലകളുടെ ശക്തി കുറയ്ക്കാനാകും. വലിയ തിരമാലകൾ അടിച്ചാൽ പോലും തീരശോഷണമുണ്ടാകില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
