/kalakaumudi/media/media_files/4eGurIpSNV6z5iriXXcs.jpg)
തട്ടിപ്പ്
തൃക്കാക്കര: ഷെയർ ട്രേഡിംഗിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്തത് 20 ലക്ഷം രൂപ തട്ടിച്ച സംഭവത്തിൽ തൃക്കാക്കര പോലീസ് കേസ് എടുത്തു.കാക്കനാട് വാഴക്കാല സ്വദേശി സോമരാജന്റെ പരാതിയിലാണ് കേസ്. വി.വി.എൽ ഫൈനാൻഷ്യൻ കമ്പനിയുടെ ലിങ്ക് പരാതിക്കാരന് അയച്ച് നൽകി മൊബൈലിൽ വി.എൽ.വി.എൽ.ഡി ആപ്പ് ഇൻസ്റ്റാൾ ചെയ്യിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.ഒരുദിവസം അഞ്ച് ശതമാനം വച്ച് 30% ലാഭം വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയത്.ഇത്തരത്തിൽ ഓഗസ്റ്റ് 27 മുതൽ ഒക്ടോബര് 23 വരെയുള്ള കാലയളവിൽ പരാതിക്കാരന്റെ ഫെഡറൽ ബാങ്കിന്റെ ഉദയംപേരൂർ ബ്രാഞ്ചിൽ നിന്നും 20,05,000/ രൂപ വിവിദ അക്കൗണ്ടുകളിലേക്കായി വാങ്ങുകയും,പിന്നീട് ലാഭവിഹിതം നൽകാതായതോടെ പോലിസിനെ സമീപിക്കുകയായിരുന്നു