/kalakaumudi/media/media_files/2025/07/22/f-35-b-2025-07-22-12-21-44.jpg)
തിരുവനന്തപുരം : ജൂണില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന് ശേഷം അഞ്ച് ആഴ്ചകളായി കേരളത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധവിമാനം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. ഹൈഡ്രോളിക് തകരാര്‍ കാരണം സ്റ്റെല്‍ത്ത് ജെറ്റ് കേരളത്തില്‍ നിലത്തിറക്കിയിരുന്നു.അഞ്ചാം തലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമാണ്.ജൂണ്‍ 14 ന് യുകെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പറക്കുന്നതിനിടെ വിമാനത്തില്‍ ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തരമായി വിമാനമിറക്കുകയായിരുന്നു.പിന്നീട് നേരിടേണ്ടി വന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം തിരിച്ചു പറക്കല്‍ സാധ്യമായില്ല.
ജൂലൈ 6 ന്, അറ്റകുറ്റപ്പണികള്‍ക്കായി അത് എയര്‍ ഇന്ത്യയുടെ ഹാംഗറിലേക്ക് കൊണ്ടുപോയി.വിമാനത്തിന്റെ പാര്‍ക്കിങ് വാടക ഉള്‍പ്പടെ 35 ദിവസത്തേക്ക് 9 ലക്ഷത്തിലധികം രൂപ വാടക നല്‍കേണ്ടതായി വന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.കേരളത്തിന്റെ ടൂറിസം വകുപ്പിന്റെ 'എനിക്ക് മടങ്ങേണ്ട ' എന്ന പോസ്റ്ററൊക്കെ വലിയ ജനശ്രദ്ധ നേടിയിരുന്നു.