ബൈ...ബൈ... കേരള; ട്രോളുകള്‍ ഏറ്റുവാങ്ങി എഫ്- 35ബി നാളെ മടങ്ങും

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം.

author-image
Biju
New Update
f

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്ന് പുറത്തി. തകരാര്‍ പരിഹരിച്ച് തിരികെപ്പറക്കാന്‍ സജ്ജമായിരിക്കുകയാണ് വിമാനം. വിമാനം നാളെ തിരിച്ച് പറക്കുമെന്ന് അറിയിപ്പുണ്ടെങ്കിലും വിമാനം പുറത്തിറക്കി അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തി പരീക്ഷണ പറക്കും വിജയകരമായാല്‍ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ഏതാനും ആഴ്ചകള്‍ മുന്‍പെത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തുമെന്നാണു വിവരം.

തിരുവനന്തപുരം വിമാനത്താവളത്തിനു  ഏകദേശം പത്തു ലക്ഷത്തോളം രൂപ കിട്ടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ്. ജൂണ്‍ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ജൂണ്‍ 22ന് വിമാനം മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ 38 ദിവസത്തെ വാടകയാവും ഈടാക്കുക.

വാടക ഇനത്തില്‍ 8 ലക്ഷത്തോളം രൂപ വിമാനത്താവളത്തിനും ഹാങര്‍ സംവിധാനം നല്‍കിയതിന് എയര്‍ ഇന്ത്യയ്ക്കും ലഭിക്കും. വിമാനത്താവളത്തില്‍ യുദ്ധവിമാനം നിര്‍ത്തിയിട്ടതിന്റെ പാര്‍ക്കിങ് ഫീസ്, വിമാനമിറക്കിയതിന്റെ ലാന്‍ഡിങ് ചാര്‍ജ് എന്നിവ ചേര്‍ത്തുള്ള തുക വിമാനത്താവള നടത്തിപ്പുകാരായ അദാനി കമ്പനിക്കാണ് ബ്രിട്ടിഷ് അധികൃതര്‍ നല്‍കേണ്ടത്.