സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്. ഒരു പവന് 400 രൂപയോളം നാല് ദിവസംകൊണ്ട് കുറഞ്ഞു. വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം.

author-image
Prana
New Update
gold rate2

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56,400 രൂപയാണ്. ഒരു പവന് 400 രൂപയോളം നാല് ദിവസംകൊണ്ട് കുറഞ്ഞു. വന്‍കിട നിക്ഷേപകര്‍ ലാഭമെടുത്ത് പിരിയുന്നതാണ് വില കുറയാനുള്ള കാരണം. അതേസമയം ഇത്തരത്തിലുള്ളവര്‍ വീണ്ടും സ്വര്‍ണം വാങ്ങുമ്പോള്‍ വില ഉയരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,835 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ്.

 

Gold Rate Kerala gold price decreased