/kalakaumudi/media/media_files/2025/04/10/g0cZyaHcxnXclT6jtvon.jpg)
ഇടുക്കി: ഇടുക്കി ഉപ്പുതറ ഒമ്പതേക്കറില്‍ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.
വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജീവ് ഉപ്പുതറയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ്.