ഭാരതപ്പുഴയില്‍ കുടുംബം ഒഴുക്കില്‍പ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി

കബീര്‍, ഭാര്യ റൈഹാന, മക്കളായ സറ, ഹുവാന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. റൈഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

author-image
Prana
New Update
river

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളം ശ്മശാനം കടവില്‍ ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ചെറുതുരുത്തി ഓടക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ റൈഹാന, മക്കളായ സറ, ഹുവാന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. റൈഹാനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

rescue