പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണണന്‍ നായര്‍ അന്തരിച്ചു

ഇന്നലെ  വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയാണ്. 13 വയസ്സുമുതൽ കൊമ്പ് കലാകാരനായി കലാജീവിതം ആരംഭിച്ച അദ്ദേഹം ദീർഘകാലം പഞ്ചവാദ്യവേദികളെ സമ്പന്നമാക്കി

author-image
Devina
New Update
komb

തൃശൂർ: പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരൻ മച്ചാട് രാമകൃഷ്ണണൻ നായർ (81) അന്തരിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ പ്രമാണിയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു അദ്ദേഹം.

ഇന്നലെ  വൈകിട്ട് ആറരയോടെയായിരുന്നു അന്ത്യം.കുന്നംകുളം ചൊവ്വന്നൂർ സ്വദേശിയാണ്. 13 വയസ്സുമുതൽ കൊമ്പ് കലാകാരനായി കലാജീവിതം ആരംഭിച്ച അദ്ദേഹം ദീർഘകാലം പഞ്ചവാദ്യവേദികളെ സമ്പന്നമാക്കി.

നിരവധി പുരസ്‌കാരങ്ങളും ആദരവുകളും നേടിയിട്ടുണ്ട്.സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം ചൊവ്വന്നൂർ കല്ലഴി ക്ഷേത്രത്തിന് സമീപമുള്ള വസതിയിൽ.