എഴുത്തുകാരന്‍ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു; സുരേഷ് ഗോപി ചിത്രം കളിയാട്ടത്തിന്റെ തിരക്കഥാകൃത്ത്

നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്

author-image
Rajesh T L
Updated On
New Update
balram mattannoor

ബൽറാം മട്ടന്നൂർ

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ :  എഴുത്തുകാരനും പ്രശസ്‌ത തിരക്കഥാകൃത്തുമായ ബൽറാം മട്ടന്നൂർ (62) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാൾ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. കർമ്മയോഗി, കളിയാട്ടം,  സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) എന്നീ പുസ്തകങ്ങളും ബൽറാം രചിച്ചിട്ടുണ്ട്.

നാറാത്ത് സ്വദേശിനി കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ ഗായത്രി ബൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ, ഭാർഗവറാം, ലതീഷ്. സംസ്കാരം ഇന്ന് പകൽ രണ്ടിന് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.

Malayalam writer script writer balram mattannoor