ചിന്തിപ്പിക്കുകയും ചിന്തയുണർത്തുകയും ചെയ്ത അതുല്യ പ്രതിഭയ്ക്ക് വിട ;കമൽ ഹാസൻ

ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റ് ചിലർ ചിന്തിപ്പിക്കുന്നു.എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു.ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ

author-image
Devina
New Update
sree kamal

ചിന്തിപ്പിക്കുകയും ചിന്തയുണർത്തുകയും ചെയ്ത അതുല്യ പ്രതിഭ ആയിരുന്നു ശ്രീനിവാസൻ എന്ന് കമൽഹാസൻ പറഞ്ഞു .

''ചില കലാകാരന്മാർ വിനോദിപ്പിക്കുന്നു, ചിലർ ഉണർത്തുന്നു, മറ്റ് ചിലർ ചിന്തിപ്പിക്കുന്നു.

എന്നാൽ ശ്രീനിവാസൻ ഇവയെല്ലാം ഒരുപോലെ ചെയ്തു.

 സത്യം വിളിച്ചു പറയുന്ന ഒരു ചിരിയിലൂടേയും ഉത്തരവാദിത്തബോധമുള്ള ഒരു പൊട്ടിച്ചിരിയിലൂടേയും.

ആ അസാധാരണ പ്രതിഭയ്ക്ക് എന്റെ ആദരാഞ്ജലികൾ.

 അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ആരാധകരുടേയും ദുഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു'' എന്നാണ് കമൽഹാസന്റെ വാക്കുകൾ.