നൂറ്റാണ്ടിന്റെ വിപ്ലവ വീര്യത്തിന് വിട ; ഇന്ന് സംസ്ഥാനത്ത് പൊതു അവധി

എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങളും ബാങ്കുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ബാധകമാണ്.

author-image
Sneha SB
New Update
VS TODAY JULY 22

തിരുവനന്തപുരം : കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് ഇന്ന് സംസ്ഥാനത്ത് പൊതു അവധി.എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ്ഥാപനങ്ങളും ബാങ്കുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ബാധകമാണ്.ഇന്നു മുതല്‍ 3 ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ദേശീയപതാക താഴ്ത്തികെട്ടും. പിഎസ്എസി ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

vs achuthandan