/kalakaumudi/media/media_files/2025/01/30/UHKKIRIRB4OXm9tQJx4O.jpg)
deva Photograph: (deva)
തിരുവനന്തപുരം ബാലരാമപുരത്ത് അമ്മാവന്‍ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ട് വയസ്സുകാരി ദേവേന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം മെഡി. കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി വൈകുന്നേരത്തോടെയാണ് മൃതദേഹം കുടുംബവീട്ടിലെത്തിച്ചത്. ഓടിച്ചാടി കളിച്ചിരുന്ന കുഞ്ഞു ദേവേന്ദു വെള്ളപുതച്ച് നിശ്ചലമായി കിടന്നത് കണ്ടപ്പോള്‍ ഉറ്റവരുടെയും നാട്ടുകാരുടെയും സങ്കടം അണപൊട്ടി. അല്‍പ്പസമയത്തെ പൊതുദര്‍ശനത്തിന് ശേഷം അമ്മയുടെ കുടുംബവീട്ടിലാണ് സംസ്‌കരിച്ചത്. പിതാവ് ശ്രീജിത്തിനെയും മുത്തശ്ശി ശ്രീകലയെയും സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോലീസ് എത്തിച്ചിരുന്നു.എന്തിന് വേണ്ടിയാണ് രണ്ട് വയസ്സുകാരിയെ കൊലപ്പെടുത്തിയതെന്നതില്‍ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ പങ്കില്‍ സംശയമുണ്ടെങ്കിലും ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല.