/kalakaumudi/media/media_files/2025/07/27/palakkad-2025-07-27-12-53-02.jpg)
പാലക്കാട്: കൃഷി സ്ഥലത്ത് തേങ്ങശേഖരിക്കാന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റു മരിച്ചു. ഓലശേരി സ്വദേശി മാരിമുത്തുവാണ് (72) പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. വീടിനടുത്താണ് കൃഷിസ്ഥലം. മോട്ടര്‍ സ്ഥാപിച്ചിരിക്കുന്ന ഷെഡിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനാണ് പൊട്ടിയത്.
ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റുണ്ടായിരുന്നു. ട്രാന്‍സ്‌ഫോമര്‍ ഓഫ് ചെയ്തശേഷമാണ് മൃതദേഹം മാറ്റിയത്.
എല്ലാ ദിവസവും പുലര്‍ച്ചെ മാരിമുത്തു കൃഷിസ്ഥലത്തേക്ക് വരാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കൃഷിത്തോട്ടത്തിലൂടെയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി സ്ഥലം സന്ദര്‍ശിക്കും.