പി.കെ വിജയന്‍
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി. മലമ്പുഴയില്‍ പച്ചക്കറി കര്‍ഷകനായ പി.കെ വിജയനാണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കൃഷി ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്നായി 10 ലക്ഷം രൂപ വിജയന്‍ കടമെടുത്തിരുന്നു. പച്ചക്കറി കൃഷി നഷ്ടത്തിലായതോടെ തിരിച്ചടവ് പലപ്പോഴും മുടങ്ങി. ഇതിന്റെ മാനസിക പ്രശ്‌നത്തിലാണ് ആത്മഹത്യയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.