/kalakaumudi/media/media_files/2025/03/17/Rzm1EP9zRv3j8VOOhUbH.jpeg)
ഇടുക്കി : കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ നേതൃത്തത്തിൽ വെള്ളത്തൂവൽ കൃഷിഭവൻ പരിധിയിലെ വാഴ കർഷകർക്കായി നടത്തിവന്ന കർഷക വയൽ വിദ്യാലയം സമാപിച്ചു. പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർ എലിസബത്ത് ജയാ തോമസ്, അസിസ്റ്റന്റ് പ്ലാൻ പ്രൊഡക്ഷൻ ഓഫീസർമാരായ ഷീലു, ടോം ചെറിയാൻ, ലിജു എ സി, സയന്റിഫിക് അസിസ്റ്റന്റ് മാരായ കാർത്തിക, അഭിലാഷ് എസ് ജെ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. കൃഷി ഓഫീസർ പ്രിയ പീറ്റർ അധ്യക്ഷത വഹിച്ചു. കർഷകർക്ക് ഐ.പി.എം കിറ്റും ജൈവ കീട നിയന്ത്രണ ഉപാധികളും വിതരണം ചെയ്തു