മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഫാറൂഖ് കോളേജ് രംഗത്ത്. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല. ഇത് തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയതാണെന്നും വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് നിലപാടെടുത്തു. മുനമ്പം ഭൂമി തര്‍ക്കത്തില്‍ വഖഫ് സംരക്ഷണ സമിതിയെ കക്ഷി ചേര്‍ക്കരുതെന്നും ഫാറൂഖ് കോളേജ് ആവശ്യപ്പെട്ടു.
1902ല്‍ തിരുവിതാംകൂര്‍ രാജാവ് ഭൂമി പാട്ടത്തിന് നല്‍കിയ രേഖകള്‍ ഉണ്ടോ എന്ന് ട്രൈബ്യൂണല്‍ സിദ്ദിഖ് സേട്ടിന്റെ പിന്മുറക്കാരോട് ചോദിച്ചു. രാജാവ് ഇഷ്ടദാനം നല്‍കിയതാണെന്ന് ഇവര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂമി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഈ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ വ്യക്തമാക്കി. മുനമ്പം ഭൂമി കേസിലെ കൂടുതല്‍ രേഖകള്‍ പരിശോധിക്കാന്‍ ട്രൈബ്യൂണല്‍ കേസ് ജനുവരി 25ലേക്ക് മാറ്റി.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനം കിട്ടിയ ഭൂമിയാണെന്നും ആയതിനാല്‍ ഭൂമി വില്‍ക്കാന്‍ തങ്ങള്‍ക്ക് അവകശമുണ്ടെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ മുമ്പാകെ ഫാറൂഖ് കോളേജ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി കിട്ടിയതാണ്. ആയതിനാല്‍ അത് ക്രയവിക്രയം നടത്തുന്നതിനുള്ള പൂര്‍ണ അധികാരം തങ്ങള്‍ക്കുണ്ടെന്നും ഫാറൂഖ് കോളേജ് വ്യക്തമാക്കിയിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ഫാറൂഖ് കോളേജ്
രാജാവ് ഇഷ്ടദാനം നല്‍കിയതാണെന്ന് ഇവര്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ഭൂമി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് ലഭിച്ചിട്ടുണ്ട്. ഈ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ വ്യക്തമാക്കി
New Update