കോഴിക്കോട് വാഹനാപകടം; 4 പേര്‍ക്ക് ദാരുണാന്ത്യം

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല

author-image
Biju
New Update
kkd5

കോഴിക്കോട്: രാമനാട്ടുകര മോഡേണ്‍ ബസാറില്‍ വാഹനപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമല്‍, ശ്യാംലാല്‍ എന്നിവരും രാമനാട്ടുകര സ്വദേശി ദിനിലുമാണ് മരിച്ചത്.

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. അഞ്ചുപേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവന്‍ രക്ഷിക്കാനായില്ല. 

കോഴിക്കോട് നിന്നും ഫാറൂഖിലേക്ക് പോകുന്ന കാറും മലപ്പുറത്തു ഭാഗത്ത് നിന്ന് തിരിച്ചു വന്ന ലോറിയുമാണ് ഇടിച്ചത്. ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് വിവരം.