അച്ഛനും മകനും ട്രെയിന്‍ തട്ടിമരിച്ചു

ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. ചെനക്കത്തൂര്‍ പൂരം കാണാനെത്തിയ യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം

author-image
Prana
New Update
Amrit_Bharat_trainset

പാലക്കാട്: പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. ലക്കിട്ടിയില്‍ പൂരം കാണാനെത്തിയ 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലക്കിടി ഗേറ്റിന് സമീപത്ത് വൈകീട്ട് 4.30 നാണ് അപകടം ഉണ്ടായത്. ചെനക്കത്തൂര്‍ പൂരം കാണാനെത്തിയ യുവാവും കുഞ്ഞും പാളം മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം. മൃതദേഹങ്ങള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

train