മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍

കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

author-image
Prana
New Update
arrest n
Listen to this article
0.75x 1x 1.5x
00:00 / 00:00

മൂന്നര വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയില്‍. മുക്കം പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം സ്ഥാപിക്കുകയും ഇതിലുണ്ടായ മൂന്നരവയസുകാരിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാസത്തില്‍ വല്ലപ്പോഴും ഇവരുടെ വീട്ടില്‍ വന്നിരുന്ന പ്രതി വീട്ടിലെ മുറിയില്‍ വെച്ചാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് ക്രൂരതയുടെ വിവരം അറിഞ്ഞത്. ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തില്‍ പിതാവാണ് കുറ്റം ചെയ്തതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. പ്രതി സമാനമായ കുറ്റകൃത്യം മുന്‍പും നടത്തിയോ എന്ന് പരിശോധിച്ചുവരികയാണ് പോലീസ്.

 

father POCSO Case arrested