കണ്ണൂര്‍ : കണ്ണൂര്‍ ചെറുപുഴയില്‍ എട്ടു വയസ്സുകാരിയെ മര്‍ദിച്ച കേസില്‍ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സാഹചര്യത്തിലാണ് കേസെടുക്കാന്‍ റൂറല്‍ എസ്പി നിര്‍ദേശിച്ചത്.മലങ്കടവ് സ്വദേശി മാമച്ചനാണ് പൊലീസ് കസ്റ്റഡിയിലായത്.വീഡിയോയെ കുറിച്ചന്വേഷിച്ചപ്പോള്‍ പ്രാങ്ക് വീഡിയോ എന്നാണ് കുട്ടികള്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു.അച്ഛനും അമ്മയും അകന്നു കഴിയുകയാണെന്നും ,അമ്മ തിരിച്ചു വരാനാണ് പ്രാങ്ക് വീഡിയോ ചിത്രീകരിച്ചതെന്നും കുട്ടികള്‍ മൊഴി നല്‍കിയെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.കുട്ടിയെ പ്രതി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്.സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിനായി അച്ഛനെ കസ്റ്റടിയിലെടുത്തിട്ടുണ്ട് പയ്യന്നൂര്‍ ഡിവൈഎസ്പി പറഞ്ഞു.വീഡിയോ കണ്ടിട്ട് പ്രാങ്ക് വീഡിയോ ആണെന്ന് തോന്നുന്നില്ലെന്നും , കുട്ടികള്‍ എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.