ആലപ്പുഴ:ഭാര്യയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കുഞ്ഞുമായി ട്രെയിന് മുൻപിൽ ചാടി മരിച്ചു.വഴിച്ചേരി വൈക്കത്തു പറമ്പിൽ അനീഷ് എന്ന ഔസേപ്പ് ദേവസ്യ (37)മകൾ ഏദ്ന എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 7:40 ഓടെ ആയിരുന്നു സംഭവം. മാളികമുക്ക് കാഞ്ഞിരംചിറയിലുള്ള സ്നേഹയാണ് അനീഷിന്റെ ഭാര്യ.കാഞ്ഞിരംചിറയിലെ വീട്ടിലെത്തിയ അനീഷ് സ്നേഹയുമായി തർക്കത്തിലേർപ്പെടുകയും കുഞ്ഞുമായി ഇറങ്ങി പോവുകയുമായിരുന്നു.
മാളികമുക്കിന് വടക്ക് ലെറ്റർലാൻഡ് സ്കൂളിന് സമീപം എറണാകുളം കായംകുളം ട്രെയിന് മുൻപിൽ ചാടി ആത്മഹത്യാ ചെയ്യുകയായിരുന്നു.അനീഷ് തൽക്ഷണം മരിച്ചു.തെറിച്ചു വീണ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനീഷ് സ്‍നേഹ ദമ്പതികൾക്ക് ഏദൻ എന്ന ഒരു മകൻ കൂടിയുണ്ട്.