പയ്യോളിയിൽ പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത് പിതാവ്

സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സുമേഷ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു.

author-image
Greeshma Rakesh
New Update
death

father kills daughters and commits suicide by jumping before train in kozhikode

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കോഴിക്കോട്: പയ്യോളി അയനിക്കാട് പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. അയിനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം പുതിയോട്ടിൽ സ്വദേശി സുമേഷ്(42) മക്കളായ ഗോപിക(15), ജ്യോതിക (12) എന്നിവരാണ് മരിച്ചത്.ഗോപിക, ജ്യോതിക എന്നിവരെ വീടിനകത്ത് മരിച്ച നിലയിലും സുമേശിന്റെ മൃതദേഹം വീടിനടുത്തുള്ള റെയിൽവെ പാളത്തിലുമാണ് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കുട്ടികൾ വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതോടെ സുമേഷ് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു.

 

Crime News suicide Kozhikode News