'ആത്മഹത്യ ലക്ഷണങ്ങളില്ല'; ശ്രുതിയുടെ മരണത്തിൽ ദുരൂഹതയെന്ന് പിതാവ്

ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു. 

author-image
Vishnupriya
New Update
as

ചെന്നൈ: സ്ത്രീധനപീഡനത്തിനിരയായി മലയാളി അധ്യാപിക ശ്രുതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ  ഭർത്തൃവീട്ടുകാർക്കെതിരെ കുടുംബം. ശ്രുതിയുടെ മരണം കൊലപാതകം എന്ന് സംശയിക്കുന്നതായി പിതാവ് ബാബു. അന്യനാട്ടുകാർ ആയതിനാൽ നാഗർകോവിൽ പോലീസിൽ നിന്ന് അനുകൂല പ്രതികരണം ഒന്നും ലഭിക്കുന്നില്ല. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങി കാത്തിരിക്കുമ്പോഴാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും ബാബു പറഞ്ഞു. 

മൃതദേഹത്തിലോ മുറിയിലോ ആത്മഹത്യയുടെ ലക്ഷണങ്ങളില്ല. രാവിലെ ക്ഷേത്രത്തിൽ പോയി സന്തോഷത്തോടെയാണ് തിരിച്ചുവന്നത്. ശ്രുതിയുടെ ഭർത്തൃമാതാവിന് അടക്കം ദീപാവലി സമ്മാനങ്ങൾ വാങ്ങിയിരുന്നു. മകളുടെ വരവ് കാത്തിരിക്കുമ്പോഴാണ് മൃതദേഹം കാണേണ്ടിവന്നത്.  മറ്റൊരു പെൺകുട്ടിക്ക് ഈ ​ഗതി ഉണ്ടാകരുതെന്നും ബാബു പറഞ്ഞു.

murder sruthi death