എട്ടു വയസ്സുകാരിയെ മര്‍ദിച്ച അച്ഛന്റെ ക്രരൂരത : കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും

സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പയ്യന്നൂര്‍ എംഎല്‍എ ടിഎ മധുസൂദനന്‍ നായര്‍ പ്രതികരിച്ചു.

author-image
Sneha SB
New Update
abuse

കണ്ണൂര്‍ : കണ്ണൂര്‍ ചെറുപുഴയില്‍ അച്ഛന്‍ മര്‍ദിച്ച സംഭവത്തില്‍ കുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുക്കും.എട്ടും , പത്തും വയസ്സുളള കുട്ടിള്‍ക്ക് കൗണ്‍സിലിംങ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.മന്ത്രി വീണാ ജോര്‍ജ് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് തീരുമാനം.സംഭവം കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് പയ്യന്നൂര്‍ എംഎല്‍എ ടിഎ മധുസൂദനന്‍ നായര്‍ പ്രതികരിച്ചു.കുട്ടികള്‍ നിലവില്‍ അച്ഛന്റെ സഹോദരിയുടെ വീട്ടിലാണുളളത്.പൊലീസ് നടപടികള്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെ കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും ,സംഭവത്തെക്കുറിച്ച് വിശദമായി പഠിച്ച ശേഷം മാത്രമേ അമ്മയ്ക്ക് വിട്ടു നല്‍കുകയുളളൂ എന്നും സിഡബ്ലൂസി ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി.കുട്ടികളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.എട്ടു വയസ്സുകാരിയായ കുട്ടിയെ നേരത്തെയും ഇയാള്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞു ,കുട്ടികളുടെ അമ്മയേയും ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും അതുമായി ബന്ധപ്പെട്ട കേസ് ചിറ്റാരിക്കല്‍ പൊലീസ്റ്റേഷനില്‍ കൊടുത്തിട്ടുണ്ടെന്നും അമ്മയുടെ സഹോദരി പറഞ്ഞു.

chld abuse videos Child Abuse