/kalakaumudi/media/media_files/2026/02/13/konchi-2026-02-13-14-07-28.jpg)
തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 13 ന്‌വൈകിട്ട് 4 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും.
21 നാണ് പൊങ്കാല. താലപ്പൊലി, ഉരുൾനേർച്ച, കുത്തിയോട്ടം, പുറത്തെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾ ഉണ്ടായിരിക്കും. 22 ന് രാത്രി 10.05 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും.
രാത്രി ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവത്തിനുശേഷം അടയ്ക്കുന്ന ക്ഷേത്ര നട മാർച്ച് ഒന്നിന് തുറക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
