പാലക്കാട് പനി ബാധിച്ച് മൂന്നു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

ശനിയാഴ്‌ച മുതലാണ് കുട്ടിക്കു പനി തുടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു.

author-image
Vishnupriya
New Update
medical

പ്രതീകാത്മക ചിത്രം

പാലക്കാട്: മണ്ണാർക്കാട്  അമ്പലപ്പാറ ആദിവാസി കോളനിയിൽ മൂന്നു വയസ്സുകാരി പനി ബാധിച്ച് കുഴഞ്ഞുവീണു മരിച്ചു. അമ്പലപ്പാറ കോളനിയിലെ കുമാരന്റെയും സിന്ധുവിന്റെയും മകൾ ചിന്നുവാണ് മരിച്ചത്.

ശനിയാഴ്‌ച മുതലാണ് കുട്ടിക്കു പനി തുടങ്ങിയത്. ഇന്നലെ രാവിലെ 11 മണിയോടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീണു. ഉടനെ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: അരുൺ, വിഷ്ണു.

palakkad fever death