പനിച്ചും ചുമച്ചും കേരളം തളരുന്നു; സ്വയം ചികിത്സ വേണ്ടെന്ന് ആരോഗ്യവിദഗ്ധര്‍

സ്വന്തമായി കഫ് സിറപ്പുകള്‍ വാങ്ങി കഴിക്കാനും പാടില്ല. ഇത് സെക്കന്‍ഡറി ഇന്‍ഫഷനിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു

author-image
Rajesh T L
New Update
fever and cough

സംസ്ഥാനത്ത് ചുമ വ്യാപിക്കുന്നു. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ഈ ചുമ അപകടകാരിയാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ചുമയ്ക്ക് കൃത്യമായ ചികിത്സ സ്വീകരിക്കണം. ഇല്ലെങ്കില്‍ ന്യുമോണിയ ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്ക് പോയേക്കാമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പനിയോ ചുമയോ വന്നാല്‍ സ്വയം ചികിത്സ ചെയ്യാതെ ചികിത്സ തേടണം. സ്വന്തമായി കഫ് സിറപ്പുകള്‍ വാങ്ങി കഴിക്കാനും പാടില്ല. ഇത് സെക്കന്‍ഡറി ഇന്‍ഫഷനിലേക്ക് നയിച്ചേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

സംസ്ഥാനത്ത് പനി കേസുകളും വര്‍ദ്ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 2.66 ലക്ഷം പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

respiratory illness illness fever Health