/kalakaumudi/media/media_files/2026/01/02/scre-2026-01-02-12-08-20.png)
കൊച്ചി : എം.ജി റോഡിൽ വിദ്യാർത്ഥികളുമായുണ്ടായ അടിപിടിക്ക് പിന്നാലെ ചിക്കിങ്ങ് മാനേജരെ പിരിച്ചുവിട്ടു. ഒരു തരത്തിലുള്ള അക്രമത്തേയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്.ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സഹോദരങ്ങളും മാനേജരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചിക്കിങ്ങില്‍ സംഘഷം ഉണ്ടായത്. സിബിഎസ്ഇ കായികമേളയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളാണ് ഭക്ഷണം കഴിക്കാനെത്തിയതോടെ മാനേജരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.സാന്‍വിച്ചില്‍ ചിക്കന്‍കുറവാണെന്ന് പറഞ്ഞതോടെ മാനേജര്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ കത്തിയുമായി മാനേജര്‍ ഭീഷണിപ്പെടുത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ കൈയ്യാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഇരുവിഭാഗത്തിന്റെ പരാതിയില്‍ എറണാകുളം സെട്രല്‍ പൊലീസ് കേസ് എടുത്തിരുന്നു. കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിന് മാനേജര്‍ക്കെതിരെയും മാനേജരെ കയ്യേറ്റം ചെയ്തതിന് വിദ്യാര്‍ഥികൾക്കെതിരെയുമാണ് കേസ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
