'കൊടികള്‍ തമ്മിലല്ല, ഏറ്റുമുട്ടുന്നത് വിഷയങ്ങള്‍ തമ്മില്‍'; സാദിഖലി ശിഹാബ് തങ്ങള്‍

വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും സാദിഖലി ശിഹാബ് തങ്ങള്‍

author-image
Sukumaran Mani
New Update
Sadiq Ali Shihab Thangal

Sayyid Sadiq Ali Shihab Thangal

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: കൊടി വിവാദത്തില്‍ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങള്‍. കൊടികള്‍ തമ്മിലല്ല വിഷയങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടുന്നതെന്നായിരുന്നു പ്രതികരണം. വിഷയങ്ങളില്‍ ലീഗും കോണ്‍ഗ്രസും ഒരേ മനസോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

ലീഗ്- സമസ്ത തര്‍ക്കത്തില്‍, സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളില്‍ കാര്യമില്ലെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം അറിയാം. ഈ യാഥാര്‍ത്ഥ്യത്തിന് അനുസരിച്ചാണ് ജനങ്ങള്‍ വിധിയെഴുതുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിറഞ്ഞ പ്രതീക്ഷയിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

യുഡിഎഫിന് എല്ലാ മേഖലകളിലും സ്വീകാര്യത ലഭിക്കുന്നു. പ്രധാനമന്ത്രി വെറുപ്പിന്റെ രാഷ്ട്രീയം പറയുന്നു. ദേശീയ തലത്തില്‍ ഇന്‍ഡ്യ മുന്നണി വലിയ വിജയം നേടും. മലപ്പുറത്തും പൊന്നാനിയിലും ഭൂരിപക്ഷം ആവര്‍ത്തിക്കും. പാര്‍ലമെന്റില്‍ എത്തേണ്ടത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇ ടി മുഹമ്മദ് ബഷീറും സമദാനിയും തന്നെയാണ് പാര്‍ലമെന്റില്‍ എത്തേണ്ടത്. മലപ്പുറത്തെ ആളുകള്‍ അത് തീരുമാനിച്ചു കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട ആളാണ് പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ പ്രസ്താവന സ്ഥാപിത നേട്ടത്തിന് വേണ്ടിയാണ്. ഇലക്ഷന്‍ കമ്മീഷന്‍ ശക്തമായ നടപടിയെടുക്കണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

muslim league lok sabha elelction 2024 Sayyid Sadiq Ali Shihab Thangal