60 വര്‍ഷം നീണ്ട സര്‍വീസ് അവസാനിപ്പിച്ച് മിഗ്-21; പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യന്‍ വ്യോമസേന

മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായി ഇന്ത്യയുടെ ആകാശ സംരക്ഷണത്തിന് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ വിമാനങ്ങള്‍ ആയിരിക്കും ഇനി ഉപയോഗിക്കുക. 900 മിഗ്-21 യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്ന വ്യോമസേനയുടെ ആയുധപ്പുരയില്‍ ഇനി 36 മിഗ്-21 വിമാനങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ.

author-image
Biju
New Update
mig

ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബറില്‍ മിഗ്-21 ഘട്ടം ഘട്ടമായി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വ്യോമസേന പ്രഖ്യാപിച്ചു. റഷ്യന്‍ നിര്‍മ്മിത മിഗ്-21 യുദ്ധവിമാനങ്ങളുടെ ശേഷിക്കുന്ന സ്‌ക്വാഡ്രണുകളുടെ ഔദ്യോഗിക വിരമിക്കല്‍ ആണ് വ്യോമസേന പ്രഖ്യാപിച്ചിരിക്കുന്നത്.

മിഗ്-21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായി ഇന്ത്യയുടെ ആകാശ സംരക്ഷണത്തിന് രാജ്യം തദ്ദേശീയമായി വികസിപ്പിച്ച തേജസ് എംകെ1എ വിമാനങ്ങള്‍ ആയിരിക്കും ഇനി ഉപയോഗിക്കുക. 900 മിഗ്-21 യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്ന വ്യോമസേനയുടെ ആയുധപ്പുരയില്‍ ഇനി 36 മിഗ്-21 വിമാനങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഇവയുടെ പ്രവര്‍ത്തനവും ഉടന്‍തന്നെ അവസാനിപ്പിക്കുമെന്നാണ് ഇപ്പോള്‍ വ്യോമസേന അറിയിച്ചിരിക്കുന്നത്.

1963-ലാണ് പരീക്ഷണാടിസ്ഥാനത്തില്‍ മിഗ്-21 ആദ്യമായി ഇന്ത്യന്‍ വ്യോമസേനയില്‍ സര്‍വീസ് ആരംഭിച്ചിരുന്നത്. 2000ത്തിന്റെ മധ്യത്തില്‍ സുഖോയ് Su-30MKI-കള്‍ കൊണ്ടുവരുന്നതുവരെ ഈ റഷ്യന്‍ നിര്‍മ്മിത ജെറ്റ് വ്യോമസേനയുടെ സുപ്രധാന ഭാഗമായിരുന്നു. 2023 ഒക്ടോബറില്‍ ആയിരുന്നു നമ്പര്‍ 4 സ്‌ക്വാഡ്രണില്‍ നിന്നുള്ള മിഗ്-21 വിമാനങ്ങള്‍ രാജസ്ഥാനിലെ ബാര്‍മറിന് മുകളിലൂടെ അവസാനമായി പറന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് ഓപ്പറേഷന്‍ സഫേദ് സാഗറില്‍ പങ്കെടുത്തിരുന്ന ശ്രീനഗര്‍ ആസ്ഥാനമായുള്ള നമ്പര്‍ 51 സ്‌ക്വാഡ്രണുകള്‍ ഉള്‍പ്പെടെ വ്യോമസേന നേരത്തെ സര്‍വീസില്‍ നിന്നും പിന്‍വലിച്ചിരുന്നു.