സിനിമ എഡിറ്റർ നിഷാദ് യൂസഫ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങളാണ്.

author-image
Vishnupriya
New Update
ar

കൊച്ചി: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. 

ചാവേർ, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 2022 ൽ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനുള്ള ചിത്രങ്ങളാണ്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജനറൽ ആശുപത്രിയിലേക്കു മാറ്റി.

film editor nishad yusaf