/kalakaumudi/media/media_files/2026/01/24/sabarimala-temple-2026-01-24-10-10-13.jpg)
ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി. സംവിധായകൻ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് വിവാദമാകുന്നത്. പരാതി ലഭിച്ചതായും അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാർ പറഞ്ഞു. എന്നാൽ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് ആണ് അനുമതി നൽകിയതെന്നുമാണ് സംവിധാകന്റെ വാദം,നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹർ.
ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകൻ തന്നെ ജയകുമാർ പറഞ്ഞു. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നായിരുന്നു ആവശ്യം.
അപ്പോൾ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാർ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാൻ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്.
എന്നാൽ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറിന് പരാതി ലഭിച്ചത്.ദേവസ്വം പ്രസിഡന്റ് അനുമതി നിഷേധിച്ചിട്ടും ഷൂട്ടിങ് നടത്തിയെന്നായിരുന്നു പരാതി.
തുടർന്ന് കെ ജയകുമാർ അന്വേഷണത്തിന് ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകി. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഷൂട്ട് ചെയ്തത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്തിന്റെ നിർദേശമനുസരിച്ചാണ് പമ്പയിൽ ഷൂട്ടിങ് നടത്തിയതെന്നും സംവിധായകൻ പറഞ്ഞു. പിന്നീട് തിരക്കുമൂലം ഇക്കാര്യം ജയകുമാറിനെ അറിയിക്കാനായില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും അനുരാജ് മനോഹർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
