തൃക്കാക്കര: ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ ആഡംബര ബൈക്കിൽ റീൽസ് ചിത്രികരിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്തു. തൃശൂർ സ്വദേശി അമൽ പ്രസാദിന്റെ ലൈസൻസാണ് ജോ.ആർ.ടി.ഓ അരുൺ സി.ഡി സസ്‌പെന്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ ടെസ്റ്റ് ഗ്രൗണ്ടിലെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.എ അസീം യുവാവ് ആഡംബര ബൈക്കിൽ റീൽസ് ചിത്രികരണത്തിന്റെ പേരിൽ അഭ്യാസ പ്രകടനം നടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്.
22 ലക്ഷം രൂപയോളം വിലവരുന്ന ആഡംബര ബൈക്കായ എം.എം ഡബ്ല്യൂവിൽ റീൽസ് എടുക്കുന്നതിനിടെയാണ് യുവാവ് പിടിയിലാവുന്നത്.ഉടൻ ജോ.ആർ.ടി.ഓക്ക് മുന്നിൽ ഹാജരാക്കി. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെന്റ് ചെയ്തു.കൂടാതെ 6,000 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി.