മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയും പാക് വംശജനുമായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്നു യുഎസ് അപ്പീല്‍ കോടതി. രണ്ടുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമാണു റാണയെ കൈമാറ്റം ചെയ്യുക. ഓഗസ്റ്റ് 15നാണു കോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. റാണയുടെ കുറ്റകൃത്യം വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടുണ്ടെന്നു വിധി പറഞ്ഞ പാനല്‍ കണ്ടെത്തി. മിലാന്‍ ഡി സ്മിത്ത്, ബ്രിഡ്‌ജെറ്റ് എസ്. ബേഡ്, സിഡ്‌നി എ ഫിറ്റ്‌സ്വാറ്റര്‍ എന്നിവരായിരുന്നു മൂന്നംഗ ജഡ്ജിമാരുടെ പാനല്‍. കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറാന്‍ കഴിയുമെന്ന് യുഎസ് അറ്റോര്‍ണി ബ്രാം ആല്‍ഡന്‍ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. ഇതുമായി ചേര്‍ന്നുപോകുന്നതാണു കോടതി വിധിയും. മുംബൈ ഭീകരാക്രമണങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യയിലേക്കു വിചാരണയ്ക്കു കൈമാറാന്‍ മജിസ്‌ട്രേറ്റ് ജഡ്ജി നല്‍കിയ ഉത്തരവിനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി കലിഫോര്‍ണിയയിലെ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റിലെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ വിധി ശരിവച്ചുകൊണ്ടാണു യുഎസ് അപ്പീല്‍ കോടതി റാണയുടെ അപ്പീല്‍ തള്ളിയത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം വരുമെന്ന് പാനല്‍ കണ്ടെത്തി. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്നു.
ഒടുവില്‍ പാക് വംശജനും മുംബൈ ആക്രമണ കേസ് പ്രതിയുമായ റാണ ഇന്ത്യയിലേക്ക്
യുഎസ് അപ്പീല്‍ കോടതി റാണയുടെ അപ്പീല്‍ തള്ളിയത്. കുറ്റവാളികളെ കൈമാറുന്നതിനുള്ള ഉടമ്പടിയില്‍ റാണയുടെ കുറ്റകൃത്യം വരുമെന്ന് പാനല്‍ കണ്ടെത്തി.
New Update
00:00
/ 00:00