മുഖ്യമന്ത്രിക്ക് പുതിയ കാർ വാങ്ങുന്നതിനായി ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചു

നിലവിൽ 10 ലക്ഷം രൂപയിലേറെ വരുന്ന ബില്ലുകൾ പാസാക്കുന്നതിന് ട്രഷറി നിയന്ത്രണമുണ്ട്. കാർ വാങ്ങുന്നതിനുള്ള നിരോധനം ഒരു വർഷത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്   ധനവകുപ്പ്.

author-image
Devina
New Update
pinarayi car

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകൾ വാങ്ങുന്നതിനായി  1.10 കോടി രൂപ അനുവദിച്ചു.

 ഇപ്പോൾ ഉള്ള കിയകാർണിവൽ, ഇന്നോവ എന്നിവക്ക് പകരമായിട്ടാണ് പുതിയ കാറുകൾ വാങ്ങുന്നത്.

3 വർഷം മുമ്പായിരുന്നു കാർണിവലും ഇന്നോവ ക്രിസ്റ്റയും വാങ്ങിയത്. 

ഡൽഹിയിൽ  ഉപയോഗിക്കുന്നതിനായി 2022 ജൂലൈയിൽ ഇന്നോവ ക്രിസ്റ്റ വാങ്ങിച്ചു.

നിലവിൽ 10 ലക്ഷം രൂപയിലേറെ വരുന്ന ബില്ലുകൾ പാസാക്കുന്നതിന് ട്രഷറി നിയന്ത്രണമുണ്ട്. കാർ വാങ്ങുന്നതിനുള്ള നിരോധനം ഒരു വർഷത്തേക്കു കൂടി നീട്ടിയിരിക്കുകയാണ്   ധനവകുപ്പ്.