/kalakaumudi/media/media_files/2026/02/06/kerala-sarvu-2026-02-06-12-23-09.jpg)
തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലവുകൾക്കുള്ള പണം സ്വന്തം നിലയിൽ കണ്ടെത്തണമെന്ന് കേരള കാർഷിക സർവകലാശാലയ്ക്ക് സർക്കാർ നിർദേശം. ധനകാര്യ മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ശമ്പളം ഉൾപ്പെടെയുള്ള വിഷയം സർക്കാരിന്റെ ബാധ്യതയല്ലെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.
ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമിത് ഗോപാൽ ഇക്കഴിഞ്ഞ ജനുവരി 29 നാണ് സർവകലാശാലയ്ക്ക് വിഷയത്തി ൽ മറുപടിക്കത്ത് നൽകിയിരിക്കുന്നത്. ചെലവുകൾക്കായുള്ള പണം സർവകലാശാല സ്വന്തം നിലയിൽ കണ്ടെത്തണം. ഇതിന് വേണ്ട നടപടികൾ സ്വീകരണം.
സംസ്ഥാന സർക്കാരിന്റെ നിലവിലുള്ള സാമ്പത്തിക സ്ഥിതിയും വിഭവങ്ങളുടെ ലഭ്യതയിലെ പരിമിതികളും കണക്കിലെടുക്കുമ്പോൾ, ബജറ്റ് വിഹിതത്തിന് പുറമേ അധിക ഫണ്ട് അനുവദിക്കുന്നത് സാധ്യമല്ലെന്നും കത്ത് വ്യക്തമാക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
