/kalakaumudi/media/media_files/pGmJz5hOC2DbYJ5hAuZL.jpeg)
തൃക്കാക്കര: കേരളത്തിലെ ധനകാര്യ മന്ത്രിയുടെ പ്ളാൻ - ബി സർക്കാർ ജീവനക്കാരുടെയും, അദ്ധ്യാപകരുടെയും ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള പദ്ധതിയാണെന്ന് ഹൈബി ഈഡൻ എം.പി ആരോപിച്ചു. കേരള എൻ.ജി.ഒ അസോസിയേഷൻ 49-ാം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുത്തു കൊണ്ട് ജീവാനന്ദം പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നടപടി ഇതിന്റെ ഭാഗമാണെന്നും ഹൈബി ആരോപിച്ചു. കഴിഞ്ഞ മൂന്നര വർഷമായി ജീവനക്കാർക്ക് ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സർക്കാർ നിലപാട് അപലപനീയമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.ജില്ലാ പ്രസിഡന്റ് ടി.വി. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. കെ. ബാബു, എം.എൽ.എ
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മുത്തേടൻ , മുനിസിപ്പൽ ചെയർപേഴ്സൺ രാധാമണി പിള്ള,എൻ.ജി.ഒ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, ജന: സെക്രട്ടറി എ. എം. ജാഫർഖാൻ, ട്രഷറർ തോമസ് ഹെർബിറ്റ്, സംസ്ഥാന ഭാരവാഹികളായ ജി.എസ്. ഉമാശങ്കർ, എം.പി ഷനിജ്, ജില്ലാ സെക്രട്ടറി എം.എ. എബി,ജില്ലാ ട്രഷർ ബേസിൽ ജോസഫ്,ജെ. പ്രശാന്ത്,ബേസിൽ വർഗ്ഗീസ് തുടങ്ങിയവർ പ്രസംഗിച്ചു