/kalakaumudi/media/media_files/2026/02/18/scree-2026-02-18-09-58-37.png)
കൊച്ചി : സാമ്പത്തിക തട്ടിപ്പ് കേസിൽ 'അഭിലാഷം' സിനിമയുടെ സംവിധായകൻ ഷംസു സൈബ അറസ്റ്റിൽ. കരാറിനേക്കാൾ കൂടുതൽ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തിയെന്ന നിർമാതാവിന്റെ പരാതിയിലാണ് നടപടി. സംവിധായകൻ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് ഹിൽ പാലസ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.'അഭിലാഷം' സിനിമയുടെ നിര്‍മാണക്കമ്പനിയായ സെക്കൻഡ് ഷോ പ്രൊഡക്ഷൻസിന്റെ മാനേജിങ് പാർട്ട്ണറായ ആൻ സരിഗ ആന്റണിയാണ് പരാതി നൽകിയത്.
ഇന്ന്വെളുപ്പിന്കാക്കനാട്ഇൻഫോപാർക്കിന്സമീപത്തെഫ്‌ളാറ്റിൽനിന്നുമാണ്പ്രതിയെപിടികൂടിയത്. കോപ്പി റൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് നിലവിൽ ചുമത്തിയിരിക്കുന്നത്.സിനിമയ്ക്ക് 2.25 കോടി രൂപ ചെലവാകുമെന്നാണ് സംവിധായകൻ വിശ്വസിപ്പിച്ചിരുന്നതെന്ന് നിർമാതാക്കൾ പരാതിയിൽ പറയുന്നു. എന്നാൽ, സിനിമയുടെ ചിത്രീകരണം മനഃപൂർവം വൈകിപ്പിച്ചുവെന്നും 3.25 കോടി രൂപ ചെലവാക്കിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ , സിനിമയുടെ മാസ്റ്റർ പ്രിന്റ് അടങ്ങിയ ഹാർഡ് ഡിസ്ക് തന്റെ സമ്മതമില്ലാതെ സംവിധായകൻ കൈക്കലാക്കി എന്നും പരാതിക്കാരിയായ ആൻ സരിഗ ആരോപിച്ചു. 97,00,000 രൂപയുടെ നേരിട്ടുള്ള സാമ്പത്തിക നഷ്ടവും രണ്ട് കോടി രൂപയുടെ വ്യാപാര നഷ്ടവും അടക്കം നാല് കോടി രൂപയുടെ അന്യായ നഷ്ടം സംഭവിച്ചുവെന്നാണ് നിർമാതാക്കളുടെ പരാതി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
