കോഴിക്കോട്ട് കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടിത്തം; കാറുകള്‍ ഉടനെ മാറ്റി,  വൻ അപകടം ഒഴിവായി

നഗരത്തിലെ കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും ഇടയിലാണ് സര്‍വ്വീസ് സെന്ററുള്ളത്.

author-image
Rajesh T L
Updated On
New Update
car servicing center

തീ അണക്കാൻ അഗ്നിശമനസേനയും നാട്ടുകാരും ശ്രമിക്കുന്നു

Listen to this article
0.75x1x1.5x
00:00/ 00:00

കോഴിക്കോട്: നഗരത്തിനടുത്ത് വെള്ളയില്‍ കാര്‍ സര്‍വീസിങ് സെന്ററില്‍ തീപ്പിടുത്തം. അഗനിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.നഗരത്തിലെ കയര്‍ ഫാക്ടറിയുടേയും വീടുകളുടേയും ഇടയിലാണ് സര്‍വ്വീസ് സെന്ററുള്ളത്.

തീ പടര്‍ന്ന  കാറുകൾ ഉടനെത്തന്നെ മാറ്റിയതുകൊണ്ട് വന്‍ അപകടം ഒഴിവായി.കാറുകള്‍ പെയിന്റുചെയ്യുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്.   പയിന്റിങ് ബൂത്ത് പൂര്‍ണ്ണമായി കത്തി നശിച്ചു. ഞായറാഴ്ചയായത് കൊണ്ട് സ്ഥാപനത്തിൽ കുറച്ച് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. 

അതേസമയം, തീപടര്‍ന്നതിൻറെ കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായ വിവരം അറിയിച്ചിട്ടും സ്ഥലത്ത് അഗ്നിശമന സേനയെത്താന്‍ വൈകിയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

fire accident car servicing center kozhikkod