/kalakaumudi/media/media_files/2025/03/09/IEC6kiyclq7udmXizagx.jpeg)
തൃക്കാക്കര: കാക്കനാട് ആക്രിഗോഡൗണിൽ തീപിടിത്തം.കാക്കനാട് പടമുഗൾ താണാ പാടത്ത് സ്വകാര്യ വ്യക്തിയുടെ ആക്രിഗോഡൗണിലാണ് തീ പിടുത്തമുണ്ടായത്.ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു തീ പിടുത്തമുണ്ടായത്.
പടമുഗൾ താണാപാടം വാർഡിൽ വി.ബി പാർക്ക് ഫ്ലാറ്റിന് എതിർ വശത്ത് ഒഴിഞ്ഞ പറമ്പിൽ അനധികൃത ആക്രിഗോഡൗണിലാണ് തീ പിടിച്ചത്.തീയും പുകയും ഉയർന്നതിനെ തുടർന്ന് സമീപത്തെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് ശ്വാസതടസ്സം നേരിട്ടു.പറമ്പിൽ കൂട്ടിയിട്ട പ്ലാസ്റ്റിക്ക് കൂമ്പാരത്തിന് ആദ്യം തീപിടിച്ചു. പിന്നീട് കൂട്ടിയിട്ട ബിയർ കുപ്പികളിൽ തീപിടിച്ചു കുപ്പികൾ പൊട്ടിതെറിച്ചു.സമീപത്ത് നിർമ്മാണം നടക്കുന്ന ഫ്ലാറ്റിൽ നിന്നും പ്രദേശവാസികൾ പൈപ്പിൽ നിന്നും വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചത് കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാൻ കാരണമായി.റോഡിന് വീതി കുറവായതു മൂലം അഗ്നിരക്ഷാസേനയുടെ വാഹനത്തിന് വേഗത്തിൽ എത്തിച്ചേരാൻ തടസ്സം നേരിട്ടു.