തൃശൂര്‍ : ചാലക്കുടിയില്‍ പെയിന്റ് ഹാര്‍ഡ് വെയര്‍ഷോപ്പില്‍ വന്‍ തീ പിടിത്തം.ചാലക്കുടി നോര്‍ത്ത് ജംഗ്ഷനിലുളള ഊക്കന്‍സ് പെയിന്റ് ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ് തീ പിടിച്ചത്.പെയിന്റ് സൂക്ഷിച്ചിരുന്ന ഭാഗത്തു നിന്നാണ് തീ പടര്‍ന്നത് എന്നാണ് നിഗമനം.മൂന്ന്‌നില കെട്ടിടത്തില്‍ പ്ലൈവുട്,കര്‍ട്ടന്‍ വില്‍പ്പന നടത്തുന്ന കടകളുമുണ്ട്.അഗ്നിശനമനസേന എത്തി തീ അണയ്ക്കുന്നുണ്ട്.കടയുടെ തൊട്ടടുത്ത് തന്നെയുളള ഗ്യാസ് ഗോഡൗണില്‍നിന്നും ഗ്യാസ് സിലിണ്ടറുകള്‍ പൂര്‍ണമായും നീക്കി.ജില്ലകളിലെ കൂടുതല്‍ അഗ്‌നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്താന്‍ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്.
ചാലക്കുടിയില്‍ പെയിന്റ് കടയില്‍ തീ പിടിത്തം
പെയിന്റ് സൂക്ഷിച്ചിരുന്ന ഭാഗത്തു നിന്നാണ് തീ പടര്‍ന്നത് എന്നാണ് നിഗമനം.മൂന്ന്‌നില കെട്ടിടത്തില്‍ പ്ലൈവുട്,കര്‍ട്ടന്‍ വില്‍പ്പന നടത്തുന്ന കടകളുമുണ്ട്.അഗ്നിശനമനസേന എത്തി തീ അണയ്ക്കുന്നുണ്ട്.
New Update