പ്രതീകാത്മക ചിത്രം
അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിലാണ് സംഭവം.വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരൻറെ കൈവശമുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.
തുടർന്ന് ഉടൻ തന്നെ അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും ശ്രമിച്ചു. സംഭവത്തിൽ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈയിൽ ഉണ്ടായിരുന്ന മലയാളി യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. എമർജൻസി ഡോർ തുറന്ന രണ്ടുപേരെയും തടഞ്ഞു. വലിയൊരു ദുരന്തമാണ് ഒഴിവായത്.പിന്നീടി യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട് എത്തിച്ചു.