കോഴിക്കോട് : കോഴിക്കോട് കൊളങ്ങരപ്പീടികയില്‍ പേപ്പര്‍ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു.എക്കോ ഇക്കോ പേപ്പേഴ്‌സ് ആന്റ് സ്‌ക്രാപ്പ് എന്ന സ്ഥാപനത്തിന്റെ ഷെഡിലേക്കാണ് തീ പടര്‍ന്നത്.ഷെഡ് പൂര്‍ണ്ണമായി കത്തി നശിച്ചു കെട്ടിടത്തിനും കേട്പാടുണ്ടായി.ഇന്ന് പുലര്‍ച്ചെ 1.20നാണ് അപകടം ഉണ്ടായത്.മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തി നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയായിരുന്നു.ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി.ഷെഡിനോട് ചേര്‍ന്ന് ഒരു ബീഹാറില്‍ നിന്നുളള കുടുംബം താമസിച്ചിരുന്നു . ഇവര്‍ നാട്ടിലേക്ക് പോയതിനാല്‍ ഒരു ദുരന്തം ഒഴിവായി.
കോഴിക്കോട് തീപിടിത്തം; പേപ്പര്‍ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു
മീഞ്ചന്ത ഫയര്‍സ്റ്റേഷനില്‍ നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം എത്തി നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ തീ അണയ്ക്കുകയായിരുന്നു
New Update