നിയന്ത്രണ വിധേയമാകാതെ തീ ; കണ്ടൈനറില്‍ സ്‌ഫോടന വസ്തുക്കളും

കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ പതിനെട്ടുപേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.കടലില്‍ ചാടി കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

author-image
Sneha SB
New Update
CONTANER SHIP

കോഴിക്കോട് : കോഴിക്കോട് തീരത്തിനോട് ചേര്‍ന്ന് തീ പിടിച്ച ചരക്ക് കപ്പലിലെ തീ അണയ്ക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു.തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.കപ്പലില്‍ ഉണ്ടായിരുന്ന 22 ജീവനക്കാരില്‍ പതിനെട്ടുപേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.കടലില്‍ ചാടി കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.കപ്പലില്‍ നിന്ന രക്ഷപ്പെടുത്തിയവരെ കോഴിക്കോടുളള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യ വിവരം എന്നാല്‍ ഇവരെ മംഗാലപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.ആകെ 620 കണ്ടൈനറുകളാണ് കപ്പലില്‍ ഉണ്ടായിരുന്നത്.ഇതില്‍ ഇരുപതെണ്ണത്തിന് തീ പിടിച്ച് കടലില്‍ വീണിട്ടുണ്ട്.കപ്പലിന്റെ താഴത്തെ ഡെക്കില്‍ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് 12.40-ഓടെ കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീ പടരുകയായിരുന്നു.ആസിഡ്,ഗണ്‍ പൗഡര്‍ ഉള്‍പ്പടെയുളള അപകടകരമായ വസ്തുക്കളും കപ്പലില്‍ ഉണ്ടെന്നാണ് വിവരം.

container ship accident